ദോഹ: ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രയ്ക്ക് വിമാന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. സെല്‍ഫ് ചെക്ക് ഇന്‍ സര്‍വീസ് പരമാവധി ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ശൈത്യകാലമായതിനാല്‍ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരും വളരെയധികം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ജനുവരി മൂന്ന് വരെ ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്ക് യാത്രയ്ക്ക് മുമ്പ് 12 മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യാവുന്നതാണ്. അമേരിക്ക, കാനഡ ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ളവര്‍ക്ക് എല്ലാം ഈ സൗകര്യം ഉപയോഗപ്പെടുത്താം. വിമാനത്താവളത്തില്‍ സെല്‍ഫ് സര്‍വിസ് ചെക് ഇനും ബാഗ് ഡ്രോപ് സൗകര്യവും ലഭ്യമാവും.
ഖത്തര്‍ റെസിഡന്റ്‌സിന് യാത്രക്ക് ഇ-ഗേറ്റ് ഉപയോഗിച്ച് ഇമിഗ്രേഷന്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് ഇ-ഗേറ്റ് സൗകര്യം ലഭിക്കുക. യാത്രചെയ്യുന്ന എയര്‍ലൈന്‍ കമ്പനികള്‍ നിര്‍ദേശിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ലഗേജുകള്‍ അനുവദിക്കൂ. നേരത്തെ തന്നെ തൂക്കം പരിശോധിച്ചാല്‍ വിമാനത്താവളത്തില്‍ വെച്ചുള്ള ടെന്‍ഷന്‍ ഒഴിവാക്കാം. ഇനി തൂക്കാന്‍ കൂടിയാല്‍ തന്നെ പേടിക്കേണ്ടതില്ല. പുറപ്പെടല്‍ ടെര്‍മിനലിന് അരികിലായി ലഗേജ് റീപാക്ക് ചെയ്യാനുള്ള സൗകര്യവും തൂക്ക മെഷീനും ഉണ്ടാകും.
ലോകത്തിലെ തന്നെ ഏറ്റവും വിശാലമായ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളം സംബന്ധിച്ച യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ കിയോസ്‌കുകള്‍ ഒരുക്കിയിട്ടുണ്ട്. വഴി അറിയാനും മറ്റു വിവരങ്ങള്‍ക്കുമായി ടച്ച് സ്‌ക്രീന്‍ സൗകര്യമുള്ള കിയോസ്‌കുകള്‍ ഉപയോഗിക്കാവുന്നതാണ്. 20 ഭാഷകളില്‍ കിയോസ്‌കുകളില്‍ സേവനം ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.