ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ താഴേക്ക് ചാടി; കളർ ബോംബ് പ്രയോഗിച്ചു

ലോക്സഭയിൽ സുരക്ഷാ വീഴ്ച; സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര്‍ താഴേക്ക് ചാടി; കളർ ബോംബ് പ്രയോഗിച്ചു

ന്യൂഡല്‍ഹി: ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ടു പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. മഞ്ഞനി റത്തിലൂള്ള കളർ ബോംബ് പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ എം.പിമാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ഇതോടെ സഭാ നടപടികള്‍ രണ്ടു വരെ നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചു.

ശുന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവർ കളർ സ്പ്രേ പ്രയോ​ഗിച്ചു. ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എംപിമാരെല്ലാം സുരക്ഷിതരാണ്. അനധികൃതമായി പ്രവേശിച്ച രണ്ട് പേരും യുവാക്കളാണെന്നും ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ഏകാധിപത്യം നടപ്പാക്കരുതെന്നാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്.

ഭരണപക്ഷ എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഖാലിസ്ഥാൻ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഉത്തർപ്രദേശ് സ്വദേശികളായ അൻമോൽ, നീലം എന്നീ പേരുകളിലുള്ള രണ്ട് പേരാണ് പിടിയിലായത്. ഇതിനിടെ പാർലമെൻറിന് പുറത്തും കളർ ബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഭാരത് മാതാ കീ ജയ്, ജയ് ഭീം എന്നീ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.

എം.പിമാരെല്ലാം സുരക്ഷിതരാണ്. എന്നാൽ വൻ സുരക്ഷാ പരിശോധന നില നിൽക്കുന്ന പാർലമെന്റിന് അകത്തേക്ക് കളർ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെന്റ് ആക്രമണ വാർഷിക ദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.