ജര്‍മ്മനിയിലേക്ക് ഇനി ഈസിയായി പറക്കാം; ചുരുങ്ങിയ സമയത്തിനുള്ളില്‍ വിസ

ജര്‍മ്മനിയിലേക്ക് ഇനി ഈസിയായി പറക്കാം; ചുരുങ്ങിയ സമയത്തിനുള്ളില്‍ വിസ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജര്‍മ്മനി നല്‍കുന്ന വിസ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസിഡര്‍ ഫിലിപ്പ് അക്കര്‍മാന്‍. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിസ അനുവദിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജര്‍മ്മനിയിലേക്കുള്ള വിസ വളരെ ചുരുങ്ങിയ സമയംകൊണ്ട് നല്‍കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. വിസ കയ്യില്‍ കിട്ടാന്‍ പരമാവധി അഞ്ച് ദിവസം മാത്രമായിരിക്കും പൗരന്മാര്‍ക്ക് കാത്തിരിക്കേണ്ടതായി വരാറുള്ളതെന്നും ഫിലിപ്പ് അക്കര്‍മാന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജര്‍മ്മനിയില്‍ എത്തിച്ചേരാന്‍ തങ്ങള്‍ സൗകര്യങ്ങള്‍ ഒരിക്കിയിട്ടുണ്ടായിരുന്നു. വരും വര്‍ഷങ്ങളിലും വിസയും മറ്റു സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിലും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ജര്‍മ്മനി ശ്രമിക്കുമെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയില്‍ ജര്‍മ്മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചതിലും യോഗം വിജയകരമായതിലും അദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ-ജര്‍മ്മന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.