പാര്‍ലമെന്റില്‍ പ്രതിഷേധം: പ്രതികള്‍ തമ്മില്‍ നാല് വര്‍ഷത്തെ പരിചയം; പദ്ധതി ആസൂത്രണം ഗുരുഗ്രാമിലെ വീട്ടില്‍ താമസിച്ച്

 പാര്‍ലമെന്റില്‍ പ്രതിഷേധം: പ്രതികള്‍ തമ്മില്‍ നാല് വര്‍ഷത്തെ പരിചയം; പദ്ധതി ആസൂത്രണം ഗുരുഗ്രാമിലെ വീട്ടില്‍ താമസിച്ച്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയ സംഭവത്തിലെ പ്രതികള്‍ തമ്മില്‍ നാല് വര്‍ഷത്തെ പരിചയമുള്ളവരാണെന്ന് പൊലീസ്. ഇവര്‍ ഗുരുഗ്രാമിലെ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തി.

കുറച്ചു ദിവസം മുന്‍പാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തത്. ഇതിന് മുന്നോടിയായി സ്ഥലത്ത് നിരീക്ഷണവും നടത്തിയിരുന്നു.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. സാഗര്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു.

ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍ ഈ സമയം സന്ദര്‍ശക ഗാലറിയില്‍ തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു.

മറ്റു രണ്ടു പ്രതികളായ അമോല്‍ ഷിന്‍ഡേ, നീലം ആസാദ് എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. അഞ്ചാമനായ ലളിത് ഝാ എന്നയാളെ പിടികൂടിയെന്ന വാര്‍ത്ത വന്നെങ്കിലും ഡല്‍ഹി പൊലീസ് ഇത് നിക്ഷേധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.