ന്യൂ ഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്ന ബൈഡന്‍ മുഖ്യാതിഥിയായി റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന ക്വാഡ് ഉച്ചകോടി ജനുവരി 27ന് നടത്താനായിരുന്നു പദ്ധതി. നിലവിലെ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റിവെക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്തോ-പെസഫിക് മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് നാല് സഖ്യരാജ്യങ്ങള്‍ ചേര്‍ന്നു രൂപം നല്‍കിയ സംഘടനയാണ് ക്വാഡ്.
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത്. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് പ്രസിഡന്റ് ബൈഡനെ മോദി ക്ഷണിച്ചതായി അറിയിച്ചത്.
അതേ സമയം, ഇന്ത്യയുടെ ക്ഷണം ലഭിച്ചുവെങ്കിലും പ്രസിഡന്റ് പങ്കെടുക്കുന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് ഉറപ്പ് നല്‍കിയിരുന്നില്ല.
ബൈഡനുപുറമേ റിപ്പബ്ലിക് ദിനാഘോഷ പരേഡിന് എത്തുമെന്ന് കരുതിയിരുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് എന്നിവരും പരേഡിന് എത്തില്ലെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.