ലോക്സഭയിലെ സുരക്ഷാ വീഴ്ച: എട്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

 ലോക്സഭയിലെ സുരക്ഷാ വീഴ്ച: എട്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ നടപടി. എട്ട് ജീവനക്കാരെ അന്വേഷണ വിധേയമായി ലോക്സഭ സെക്രട്ടേറിയറ്റ് സസ്പെന്‍ഡ് ചെയ്തു. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിത്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഇന്നലെയുണ്ടായ ഗ്യാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകര്‍ ദ്വാര്‍ ഗേറ്റിലൂടെ എംപിമാരെ മാത്രമാണ് പാര്‍ലമെന്റിന് അകത്തേക്ക് കടത്തി വിടുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കുന്നവരുടെ ഷൂസുകള്‍ അഴിച്ചും മറ്റും കര്‍ശന പരിശോധനയാണ് നടത്തുന്നത്.

ലോക്സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഇവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

അതിനിടെ ലോക്സഭയിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സഖ്യമായ ഇന്ത്യ മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയുടെ ഓഫീസിലാണ് യോഗം ചേര്‍ന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.