പ്രവാസികള്‍ക്ക് ആശങ്ക; കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, അവധിക്കാലം ലക്ഷ്യമിട്ട് വൻ കൊള്ള

പ്രവാസികള്‍ക്ക് ആശങ്ക; കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, അവധിക്കാലം ലക്ഷ്യമിട്ട് വൻ കൊള്ള

ദുബായ്: കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന. ക്രിസ്മസ്, പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ടാണ് ഈ നിരക്ക് വര്‍ധന. എന്നാല്‍ ദില്ലി, മുംബൈ അടക്കമുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയില്ല.

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി. ഇത് കൂടി കണക്കിലെടുത്താണ് ടിക്കറ്റ് നിരക്കില്‍ വര്‍ധന. ഇത്തിഹാദ് എയര്‍വേയ്‌സില്‍ പുതുവത്സര ദിനത്തില്‍ തിരുവനന്തപുരം-ദുബൈ ഇക്കണോമി ക്ലാസില്‍ ഏകദേശം 75,000 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ പതിനായിരത്തില്‍ താഴെയാണ്. അതേസമയം നിലവില്‍ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിനാകട്ടെ പുതുവത്സര ദിനത്തില്‍ ഒന്നര ലക്ഷത്തിലേറെ രൂപയാണ് നിരക്ക്.

കോഴിക്കോട് നിന്ന് ദുബൈയിലേക്ക് ക്രിസ്മസ്, പുതുവത്സര സീസണില്‍ 50,000 രൂപയാണ് നിരക്ക്. എന്നാല്‍ നിലവില്‍ ഇത് 26,417 രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസും മുന്‍കൂട്ടി ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിന് മുകളില്‍ നല്‍കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.