ന്യൂഡല്‍ഹി: പഞ്ചാബിനെ മറുപടിയില്ലാത്ത ഏക ഗോളിന് കീഴടക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. കളിയുടെ 51ാം മിനിട്ടില്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.
49ാം മിനിട്ടില്‍ മഞ്ഞപ്പടയുടെ താരം ഐമനെ പെനല്‍ട്ടി ബോക്‌സില്‍ പഞ്ചാബ് ഫൗള്‍ ചെയതതോടെ റഫറി പെനല്‍ട്ടി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഡയമന്റകോസ് പഞ്ചാബ് വല കുലുക്കിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയം പിടിച്ചെടുക്കുകയായിരുന്നു.
പഞ്ചാബിനെതിരായ വിജയത്തോടെ 20 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. പത്തു മല്‍സരങ്ങളില്‍ നിന്ന് ആറു ജയവും രണ്ട് സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. രണ്ട് മല്‍സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍വി രുചിച്ചു.
20 പോയിന്റുള്ള ഗോവ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സീസണില്‍ ഇതുവരെ വിജയം കണ്ടെത്താനാവാത്ത പഞ്ചാബ് 11ാം സ്ഥാനത്താണ്. അഞ്ചു വീതം സമനിലയും തോല്‍വിയുമാണ് പഞ്ചാബിന്റെ സമ്പാദ്യം.
പരിക്കുമൂലം പിന്‍വാങ്ങിയ നായകന്‍ ലൂണഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മല്‍സരത്തിന് ഇറങ്ങിയത്. ഡിസംബര്‍ 24ാം തീയതി കൊച്ചിയില്‍വെച്ച് ബ്ലാസ്റ്റേഴ്‌സ് കരുത്തരായ മുംബൈയെ നേരിടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.