നവംബറിലെ മികച്ച താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഡ്രിയാന്‍ ലൂണ!

നവംബറിലെ മികച്ച താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഡ്രിയാന്‍ ലൂണ!

കൊച്ചി: ഐഎസ്എല്‍ ലീഗിലെ നവംബര്‍ മാസത്തെ മികച്ച താരമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ. തുടര്‍ച്ചയായ രണ്ടാം മാസമാണ് ലൂണയെ തേടി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം തേടിയെത്തുന്നത്.

എല്ലാ മാസവും ഐഎസ്എല്ലിലെ മികച്ച കളിക്കാരന് നല്‍കുന്ന പുരസ്‌കാരമാണ് പ്ലെയര്‍ ഓഫ് ദ മന്ത്. ഒക്ടോബറിലും ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.

50 ശതമാനം ആരാധകരുടെയും ബാക്കി 50 ശതമാനം വിദഗ്ധരുടെയും വോട്ടുകളെ അടിസ്ഥാനമാക്കിയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്.

ഡിസംബര്‍ 9 നും 11നും ഇടയില്‍ ലഭിച്ച ആരാധകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ലൂണ പുരസ്‌കാരം സ്വന്തമാക്കിയത്. നവംബറില്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ച മൂന്നു മല്‍സരങ്ങളിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒരു ഡസന്‍ അവസരങ്ങള്‍ സൃഷ്ടിച്ച അദ്ദേഹം മൂന്നു അസിസ്റ്റുകളും നടത്തിയിരുന്നു.

വിദഗ്ധരില്‍ നിന്ന് മൂന്ന് വോട്ടുകള്‍ നേടിയ അദ്ദേഹം 80% ആരാധകരുടെയും വോട്ടുകള്‍ നേടി. സഹതാരം ദിമിട്രിയോസ് ഡയമന്റകോസ്, ബെംഗളൂരു എഫ്‌സി താരവും ഇന്ത്യന്‍ നായകനുമായ സുനില്‍ ഛേത്രി, എഫ്‌സി ഗോവയുടെ ജയ് ഗുപ്ത എന്നിവരെ മറികടന്നാണ് ലൂണ പുരസ്‌കാരം നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.