പത്താം ക്ലാസ് പാസാണോ? നാവികസേനയില്‍ സുവര്‍ണാവസരം

 പത്താം ക്ലാസ് പാസാണോ? നാവികസേനയില്‍ സുവര്‍ണാവസരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ് ടെസ്റ്റ് 2023 ന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. 910 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് joinindiannavy.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ചാര്‍ജ്മാന്‍ (Ammunition workshop)-22, ചാര്‍ജ്മാന്‍ (ഫാക്ടറി)-20, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (ഇലക്ട്രിക്കല്‍)-142, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍)-26, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (കണ്‍സ്ട്രക്ഷന്‍)-29, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (കാര്‍ട്ടോഗ്രാഫിക്)-11, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (Armament)50, ട്രേഡ്സ്മാന്‍ മേറ്റ്-610 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ചാര്‍ജ്മാന്‍, ട്രേഡ്സ്മാന്‍ തസ്തികകള്‍ക്കുള്ള പരമാവധി പ്രായ പരിധി 25 വയസും സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ റോളുകള്‍ക്ക് 27 വയസുമാണ് പ്രായപരിധി.
എസ്എസ്എല്‍സിയും ഐടിഐയും ഉള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ചാര്‍ജ്മാന്, അതത് വിഷയത്തില്‍ ബി എസ്‌സി /ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം. സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ തസ്തികകളില്‍ അതാത് വിഷയത്തില്‍ ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ നേടിയിരിക്കണം.

കൂടാതെ ബന്ധപ്പെട്ട മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. 295 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡിഎസ്, വനിതകള്‍ എന്നിവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.