അബുദാബി: മാർച്ച് പകുതിയോടെ യുഎഇയിലെ ജനസംഖ്യയുടെ പകുതിപേർക്കും കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. ജനുവരി 13 വരെ 1.3 മില്ല്യണ്‍ പേരാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ലോകത്ത് തന്നെ ഇസ്രായേല്‍ കഴിഞ്ഞാല്‍ വാക്സിനേഷന്‍ പ്രക്രിയയില്‍ രണ്ടാമതാണ് യുഎഇ. രാജ്യത്ത് 150 ഓളം കേന്ദ്രങ്ങളിലാണ് വാക്സിനേഷന് സൗകര്യമുളളത്. പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വാക്സിനേഷന്‍ ഡോസുകളുടെ എണ്ണം ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഫിസർ ബയോടെക് വാക്സിനും ചൈനയുടെ സിനോഫോം വാക്സിനുമാണ് യുഎഇയില്‍ നല്‍കുന്നത്.
ആറ് കേന്ദ്രങ്ങളിലാണ് പി ഫിസർ വാക്സിനേഷന് സൗകര്യമുളളത്. സബീല്‍ ഹെല്‍ത്ത് കെയർ സെന്റർ, അല്‍ മിസർ പ്രൈമറി ഹെല്‍ത്ത് കെയർ സെന്റർ, നാദ് അല്‍ ഹമർ പ്രൈമറി ഹെല്‍ത്ത് കെയർ സെന്റർ, ബർഷ പ്രൈമറി ഹെല്‍ത്ത് കെയർ സെന്റർ, അപ് ടൗണ്‍ മിർദിഫ് മെഡിക്കല്‍ ഫിറ്റ്നസ് സെന്റർ, ഒപ്പം ഹത്താ ആശുപത്രി. അറുപത് വയസിന് മുകളിലുളള സ്വദേശികള്‍ക്കും താമസക്കാർക്കും ഗുരുതര അസുഖമുളളവർക്കും ഭിന്നശേഷിക്കാർക്കും മുന്‍നിരമേഖലയില്‍ ജോലി ചെയ്യുന്നവർക്കുമാണ് പി ഫിസർ വാക്സിനേഷന് മുന്‍ഗണനയുളളത്.
അതേസമയം തന്നെ സിനോഫാം വാക്സിനേഷന് വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ദുബായില്‍ അല്‍ ഇത്തിഹാദ് സെന്റർ, ഹോർ ലാന്‍സ്, അല്‍ ഖിസൈസ് ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷന്‍ സൗകര്യമുണ്ട്. എമിറേറ്റ്സ് ഐഡിയുമായി ചെന്നാല്‍, ആരോഗ്യ പരിശോധനയ്ക്ക് ശേഷം വാക്സിന്‍ സ്വീകരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.