കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ ചേര്‍ന്ന കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് ഓഫ് മാനേജ്മെന്റ്സ് അസോസിയേഷന്‍ നേതൃ സമ്മേളനത്തില്‍ പ്രസിഡന്റ് ഫാ.ഡോ. മാത്യു പായിക്കാട്ട് സംസാരിക്കുന്നു. വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ്, സെക്രട്ടറി ഫാ.ഡോ. ജോസ് കുറിയേടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ. റോയി വടക്കന്‍ ഉള്‍പ്പെടെ വിവിധ കോളജ് മാനേജര്‍മാര്‍ പങ്കുചേരുന്നു.
കൊച്ചി: എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയ ആധുനിക സാങ്കേതിക കാഴചപ്പാടുകള്‍ വേണമെന്ന് കാത്തലിക് എഞ്ചിനീയറിങ് കോളജ് അസോസിയേഷന്‍. അതിന് അുയോജ്യമായ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്‌സുകളും ആരംഭിക്കണമെന്നും കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ ചേര്‍ന്ന കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നേതൃസമ്മേളനത്തില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി.
സാങ്കേതിക വിദ്യാഭ്യാസ ഹബ്ബാകുവാനുള്ള അടിസ്ഥാന ആധുനിക സൗകര്യങ്ങള്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിങ് കോളജുകള്‍ക്കുണ്ടെന്ന് സമ്മേളനം വിലയിരുത്തി. പ്രമുഖ റാങ്കിംഗുള്ള രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്‍സ്റ്റിറ്റിയൂഷന്‍-ഇന്‍ഡസ്ട്രി-ഇന്റര്‍നാഷണല്‍ എന്നീ തലങ്ങളില്‍ വിവിധ പദ്ധതികള്‍ കാത്തലിക് എഞ്ചിനീയറിങ് കോളജുകളിലും ആരംഭിക്കും.
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിനായി കാത്തലിക് എഞ്ചിനീയറിങ് കോളജുകളില്‍ വിദ്യാര്‍ത്ഥികളുടെ അന്വേഷണങ്ങളുണ്ട്. അസോസിയേഷനുമായി സര്‍ക്കാര്‍ അടിയന്തരമായി കരാര്‍ ഒപ്പിട്ട് ഉത്തരവുകളിറക്കി അനുകൂല സാഹചര്യം ഉണ്ടാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഞ്ചിനീയറിങ് കോളജുകള്‍ എഞ്ചിനീയറിങ് സിറ്റികളും വ്യവസായ സാങ്കേതിക ഹബ്ബുകളുമാക്കി ഗവേഷണങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.
വൈസ് പ്രസിഡന്റ് ഫാ.ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ. റോയി വടക്കന്‍, മോണ്‍. തോമസ് കാക്കശേരി, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ. പോള്‍ പറത്താഴ, ഫാ.മാത്യു കൂരംകുഴ, ഫാ.ജസ്റ്റിന്‍ ആലുങ്കല്‍, ഫാ.ആന്റോ ചുങ്കത്ത്, ഫാ.എ.ആര്‍ ജോണ്‍, ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍, ഫാ. ലാസര്‍ വരമ്പകത്ത് ഫാ.ഡേവിസ് നെറ്റിക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
എഐസിടിയുടെ 2024-27 ത്രിവര്‍ഷ പ്രവര്‍ത്തന മാര്‍ഗ രേഖ നിര്‍ദേശങ്ങളെക്കുറിച്ച് അസോസിയേഷന്‍ വിപുലമായ പഠന സെമിനാര്‍ സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.