ധോണിയില്‍ പുലിയിറങ്ങിയതായി പരാതി; നായയെ പിടിച്ചു

ധോണിയില്‍ പുലിയിറങ്ങിയതായി പരാതി; നായയെ പിടിച്ചു

പാലക്കാട്: ധോണിയില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍. ധോണി ചേറ്റില്‍വെട്ടിയ ഭഗവതി ക്ഷേത്രത്തിനു സമീപത്ത് താമസിക്കുന്ന ഷംസുദ്ദീന്റെ വീട്ടിലെ നായയെ പുലി പിടിച്ചു.

നായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിന് പുറത്തെത്തി നോക്കിയ വീട്ടുകാര്‍ക്ക് നായയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ വീടിനു സമീപത്ത് കണ്ടെത്തി.

സമീപത്ത് നിന്നും നായയെ വലിച്ചിഴച്ചു കൊണ്ടുപോയതു പോലുള്ള അടയാളങ്ങളും കണ്ടെത്തിയതോടെയാണ് നായയെ പുലി പിടിച്ചതാകുമെന്ന് സംശയം തോന്നിയത്. തുടര്‍ന്ന് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം പുലിയുടെ കാല്‍പാടുകള്‍ സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. നേരത്തെ ഉമ്മിനി ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ ആര്‍ആര്‍ടി സംഘത്തിന് പക്ഷേ പുലിയെ കണ്ടെത്താനായില്ല.

പുലിയെ പിടിക്കാന്‍ ഉടന്‍ കൂട് സ്ഥാപിക്കുമെന്നും നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പി.ടി. സെവന്‍ എന്ന കാട്ടു കൊമ്പന്റെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ധോണി മേഖലയിലെ നാട്ടുകാര്‍ പുലിയുടെ വരവോടെ കൂടുതല്‍ ആശങ്കയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.