ദുബായ് വിമാനത്താവളങ്ങളിൽ ബഹ്‌റൈൻ ദേശീയ ദിന ആഘോഷങ്ങൾ; സ്‌മാർട്ട് ഗേറ്റുകൾ ദേശീയ നിറങ്ങളിൽ തിളങ്ങി

ദുബായ് വിമാനത്താവളങ്ങളിൽ ബഹ്‌റൈൻ ദേശീയ ദിന ആഘോഷങ്ങൾ; സ്‌മാർട്ട് ഗേറ്റുകൾ ദേശീയ നിറങ്ങളിൽ തിളങ്ങി

ദുബായ് : ദുബായ് ഇന്റർനാഷണൽ എയർപോർട്ടുകളിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷം നടന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അഭിമുഖത്തിലാണ് ആഘോഷ പരിപാടികൾ നടന്നത് . ബഹ്‌റൈനിനുള്ള യാത്രക്കാർക്ക്വിമാനത്താവളത്തിൽ സ്വീകരണം നൽകി. "ബഹ്‌റൈൻ ഞങ്ങളുടെ ഹൃദയവും കണ്ണുമാണ്"എന്ന് മുദ്രണം ചെയ്ത പ്രത്യേക സ്റ്റാമ്പ് യാത്രക്കാരുടെ പാസ്പോർട്ടിൽ പതിച്ചു നൽകി. ബഹ്റൈൻ ദേശീയ പതാകയുടെ നിറത്താൽ വിമാനത്താവളങ്ങളിലെ സ്‌മാർട്ട് ഗേറ്റുകൾ പ്രകാശിപ്പിച്ചു.

"ബഹ്‌റൈൻ ഞങ്ങളുടെ ഹൃദയവും കണ്ണുമാണ്" എന്ന സന്ദേശം കൊത്തിയെടുത്ത സ്‌കാർഫുകളും സമ്മാനങ്ങളും ചോക്ലേറ്റുകളും ബഹ്‌റൈൻ യാത്രക്കാർക്ക് ജിഡിആർഎഫ്‌എ മുൻനിര ഉദ്യോഗസ്ഥർ നൽകി .ഈ ആഘോഷത്തിൽ പങ്കെടുത്തതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ജിഡിആർഎഫ്‌എഡി ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ബഹ്‌റൈൻ രാജ്യവുമായുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്താനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ആഘോഷം പരിപാടി കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവർഷവും ഡിസംബർ 16 ന് ദുബായ് എയർപോർട്ടിൽ ജിഡിആർഎഫ്എ ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.