രാജസ്ഥാനില്‍ ഗെലോട്ട് തഴയപ്പെടുന്നു; പ്രതിപക്ഷ നേതാവായി പരിഗണിക്കപ്പെടുന്നത് സച്ചിനടക്കം അഞ്ച് പേര്‍

രാജസ്ഥാനില്‍ ഗെലോട്ട് തഴയപ്പെടുന്നു; പ്രതിപക്ഷ നേതാവായി പരിഗണിക്കപ്പെടുന്നത് സച്ചിനടക്കം അഞ്ച് പേര്‍

ജയ്പൂര്‍: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതൃപദവി അശോക് ഗെലോട്ടിന് നല്‍കില്ല. അശോക് ഗെലോട്ടിന് പകരം പുതിയ നേതാവ് വരണമെന്നതാണ് എഐസിസിയുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചന നല്‍കി.

അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കമാണ് പരാജയത്തിന് നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ നേതാവിനെ പരിഗണിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ ശക്തരായ നേതൃത്വം വരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഗോവിന്ദ് സിങ് ദോത്സാര തുടര്‍ന്നേക്കും. പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കപ്പെടുന്നത്. കൂടാതെ പ്രതിപക്ഷ ഉപനേതാവിനേയും കണ്ടെത്തേണ്ടതുണ്ട്.

പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് അഞ്ച് പേരുകളാണ് നേതൃത്വം പ്രധാനമായും പരിഗണിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്സാര, മുതിര്‍ന്ന നേതാവും ഗോത്രവര്‍ഗ മുഖവുമായ മഹേന്ദ്രജിത്ത് സിങ് മാളവ്യ, മുതിര്‍ന്ന ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡിനെ പരാജയപ്പെടുത്തിയ നരേന്ദ്ര ബുദാനിയ, പഞ്ചാബ് ഇന്‍ചാര്‍ജ് ഹരീഷ് ചൗധരി എന്നിവരെയാണ് പരിഗണിക്കുന്നത്.

മുതിര്‍ന്ന ജാട്ട് നേതാവ് ഹരേന്ദ്ര മിര്‍ധയുടെ പേരും ചര്‍ച്ചയിലുണ്ട്. ജാട്ട് നേതാവിനെയാണ് പരിഗണിക്കുന്നതെങ്കില്‍ പ്രതിപക്ഷ നേതാവായി ഹരേന്ദ്രയ്ക്ക് തന്നെ നറുക്ക് വീഴും. അതേസമയം മറ്റൊരു വിഭാഗത്തിലുള്ള നേതാവിനെയായിരിക്കും ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കുക.

സച്ചിന്‍ പൈലറ്റിന് തന്നെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് നറുക്ക് വീഴുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും സച്ചിനോട് താല്‍പര്യമുണ്ട്. സംസ്ഥാനത്ത് ഇത്തവണയുണ്ടായ കനത്ത തിരിച്ചടിക്ക് ഗെലോട്ടിന്റെ പല നീക്കങ്ങളും കാരണമായിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

പരാജയത്തിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗെലോട്ടിനെ രൂക്ഷമായി വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഗെലോട്ടിന്റെ ഏകപക്ഷീയ പ്രചരണ രീതിയെയായിരുന്നു രാഹുല്‍ വിമര്‍ശിച്ചത്. സച്ചിന്‍ പൈലറ്റിനെ തീരെ ഉള്‍ക്കൊള്ളാതെയുള്ള പ്രചാരണമായിരുന്നു നടന്നതെന്നും പോസ്റ്ററുകളിലും ബാനറുകളിലും അത് കാണാമായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.