അരുത്... അപരിചിതരുടെ വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്: കേരള പൊലിസിന്റെ മുന്നറിയിപ്പ്

അരുത്... അപരിചിതരുടെ വീഡിയോ കോളുകള്‍  അറ്റന്‍ഡ് ചെയ്യരുത്:  കേരള പൊലിസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അപരിചിതരുടെ വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് കേരള പൊലിസിന്റെ സൈബര്‍ വിഭാഗമായ സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്. അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്ത ചിലര്‍ക്ക് അടുത്തയിടെ പറ്റിയ ചില അബദ്ധങ്ങളാണ് പൊലിസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ കാരണം.

അപരിചിതരുടെ വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തവരുടെ സ്‌ക്രീന്‍ ഷോട്ട്, റെക്കോഡ് ചെയ്ത വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന പരാതികള്‍ കൂടുതലായി ലഭിക്കുന്നുണ്ട്. കോള്‍ ചെയ്യുന്നവര്‍ നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കോളുകള്‍ ചെയ്യുന്നത്.

കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം തന്നെ സ്‌ക്രീന്‍ഷോട്ടുകള്‍, വീഡിയോ റെക്കോര്‍ഡിങ്സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയില്‍ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട്. കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന മട്ടില്‍ പ്രചരിപ്പിക്കുമെന്നാകും ഭീഷണി.

ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അപരിചിതരില്‍ നിന്നും വരുന്ന വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരള പൊലീിസിന്റെ മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.