ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയം; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രാഹുല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയം; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രാഹുല്‍

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ ആധികാരിക വിജയത്തിനൊപ്പം മറ്റൊരു ചരിത്രം കൂടെ എഴുതിചേര്‍ത്ത് കെഎല്‍ രാഹുല്‍. നായകനായി തുടര്‍ച്ചയായ പത്താം മല്‍സരം വിജയിച്ച കെഎല്‍ രാഹുല്‍ ധോണിയുടെ ഒമ്പത് തുടര്‍വിജയമെന്ന റെക്കോര്‍ഡ് തകര്‍ത്തു.

തുടര്‍ച്ചയായി പത്ത് വിജയം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നായകനെന്ന നേട്ടവും രാഹുല്‍ സ്വന്തമാക്കി. രോഹിത് ശര്‍മയും വിരാട് കോലിയും മാത്രമാണ് രാഹുലിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊപ്പം എലൈറ്റ് ക്ലബില്‍ ഇടംപിടിക്കുകയും ചെയ്തു. 2019ലും 2022ലും തുടര്‍ച്ചയായി 19 മല്‍സരങ്ങള്‍ ജയിച്ചിട്ടുള്ള രോഹിത് ശര്‍മയാണ് തുടര്‍വിജയങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2018ല്‍ തുടര്‍ച്ചയായി 12 മല്‍സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുള്ള രോഹിത് 2023ല്‍ 10 മല്‍സരങ്ങളിലും തുടര്‍വിജയം സമ്മാനിച്ചിരുന്നു.

2017ല്‍ നായകനായി 12 മല്‍സരങ്ങൡ കോലിയും ടീമിനെ തുടര്‍വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 2013ലാണ് ധോണി ടീമിനെ ഒമ്പത് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി വിജയത്തിലേക്ക് നയിച്ചത്.

ടെസ്റ്റ്, ഏകദിന, ടി20 അടക്കം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നായകനാകുന്ന ആറാമത്തെ താരമായും കെഎല്‍ രാഹുല്‍ മാറി. വീരേന്ദര്‍ സേവാഗാണ് ആദ്യമായി മൂന്നു ഫോര്‍മാറ്റിലും നായകനായ ആദ്യയാള്‍. എംഎസ് ധോണി, അജിങ്ക്യ രഹാനെ, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരും മൂന്ന് ഫോര്‍മാറ്റിലും നായകരായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.