പിഴ 3.22 ലക്ഷം രൂപ; ഒരു സ്‌കൂട്ടര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത് 643

 പിഴ 3.22 ലക്ഷം രൂപ; ഒരു സ്‌കൂട്ടര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത് 643

ബംഗളൂരു: രണ്ട് വര്‍ഷത്തിനിടെ ഒരു സ്‌കൂട്ടര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചത് 643 തവണ. കെഎ04കെഎഫ്9072 എന്ന നമ്പരിലുള്ള സ്‌കൂട്ടറാണ് നിയമ ലംഘനങ്ങളില്‍ റെക്കോര്‍ഡ് ഭേദിച്ചത്. ഉടമയ്ക്ക് 3.22 ലക്ഷം രൂപ അധികൃതര്‍ പിഴ ചുമത്തി.

ഗംഗാനഗറിലെ താമസക്കാരന്റെ പേരിലുള്ള ഈ സ്‌കൂട്ടര്‍ വിവിധ ആളുകള്‍ രണ്ട് വര്‍ഷമായി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ആര്‍ടി നഗര്‍, തരലബാലു എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. നിയമ ലംഘനത്തില്‍ ഏറെയും ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിനുള്ളതാണ്. സിസിടിവിയില്‍ കുടുങ്ങിയ നിയമലംഘകരെ പിടികൂടാനായി അടുത്തിടെ പൊലീസ് പാതയോരത്ത് നിലയുറപ്പിക്കുകയും ഇവരില്‍ നിന്ന് പിഴ ഈടാക്കുകയും ഗുരുതര കുറ്റങ്ങള്‍ക്ക് കേസെടുക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.