ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ വ്യക്തികേന്ദ്രീകൃതമായിരിക്കണം: ഫ്രാൻസിസ് പാപ്പാ

ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ വ്യക്തികേന്ദ്രീകൃതമായിരിക്കണം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി: ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ വ്യക്തി കേന്ദ്രീകൃതമായിരിക്കണമെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ. ആക്വാവീവാ ദെല്ലെ ഫോന്തിയിലെ ഫ്രാൻചെസ്കോ മിയൂല്ലി ആതുരാലയത്തിലെ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യക്തികേന്ദ്രീകൃതവും ശാസ്ത്രീയമായ ഗവേഷണങ്ങളെ സ്വാഗതം ചെയ്യുന്നതുമായിരിക്കണം. 'ഒമ്പത് നൂറ്റാണ്ടുകൾക്ക് മുമ്പ് ദരിദ്ര രോഗികൾക്കായുള്ള ആതുരാലയമായി സ്ഥാപിതമായ പുരാതനമായ ഈ സ്ഥാപനം, ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം ലഭ്യമാകുന്ന സുരക്ഷിതമായ ഒരു അഭയ സ്ഥാനമാണ്. അവർക്ക് മുന്നേ അത് ചെയ്തു പോന്നവരോടുള്ള വിശ്വസ്തത കാത്തു കൊണ്ട് ദരിദ്രരായ രോഗികളെ കേന്ദ്രീകരിച്ചു കൊണ്ട് അവർ നടത്തുന്ന സേവനത്തെ ഞാൻ പ്രശംസിക്കുന്നു' – പാപ്പാ പറഞ്ഞു.

അറുനൂറ് രോഗികൾക്ക് കിടക്കാൻ സൗകര്യം നൽകുന്ന ആശുപത്രിയുടെ പുതിയ വിഭാഗവും ആയിരത്തോളം വരുന്ന ജീവനക്കാരും പുതിയ ശസ്ത്രക്രിയാ വിഭാഗവും രൂപതാ കാരിത്താസുമായി ചേർന്ന് നടത്തുന്ന കുടിയേറ്റക്കാർക്കായുള്ള ആതുരാലയവും അവർ നടത്തുന്ന സേവനത്തിലുള്ള അവരുടെ ആത്മീയതയുടെ സാക്ഷ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ശാസ്ത്രീയമായ ഗവേഷണങ്ങളുടെ പരിപോഷണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവർ വിവിധ കലാലയങ്ങളുമായി നടത്തുന്ന സഹകരണത്തെയും പാപ്പാ പ്രോത്സാഹാപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.