ന്യൂഡല്‍ഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയില്‍ വിലക്കിഴിവ് വര്‍ധിപ്പിക്കാന്‍ റഷ്യയുടെ തീരുമാനം. ആഗോള ഡിമാന്‍ഡ് കുറയുകയും സപ്ലൈ കൂടുതല്‍ വൈവിധ്യവല്‍കരിക്കാന്‍ ഇന്ത്യ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് കൂടുതല്‍ വിലക്കിഴിവ് നല്‍കാനുള്ള നീക്കം.
നിലവില്‍ ഒരു ബാരലിന് 4-6 ഡോളറിന്റെ പരിധിയിലാണ് കിഴിവുകള്‍ ഉള്ളതെന്നും ഉടന്‍ തന്നെ ഇത് ബാരലിന് 10-12 ഡോളറില്‍ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
'ആഗോള ഡിമാന്‍ഡിലെ ഇടിവ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെ അവരുടെ ഓഫറുകള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിലെ സമീപകാല ഇടിവും രാജ്യത്ത് നിന്നുള്ള സപ്ലൈകളില്‍ കിഴിവ് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് കയറ്റുമതി 2023 നവംബറിലെ ഏറ്റവും താഴ്ന്ന നിലവാരമായ 1.3 ദശലക്ഷം ബാരലിലെത്തിയിരുന്നു. റഷ്യ കൂടുതല്‍ കിഴിവുകള്‍ നല്‍കുകയാണെങ്കിലും റഷ്യന്‍ ഇറക്കുമതി വര്‍ധിക്കുകയും സൗദി, ഇറാഖ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരക്ക് കുറയ്ക്കുകയും ചെയ്യും.
റഷ്യന്‍ ക്രൂഡിന് നിലവില്‍ ബാരലിന് 5-6 ഡോളറാണ് കിഴിവ്. സെപ്റ്റംബറില്‍ 5.8 ദശലക്ഷം ടണ്‍ റഷ്യന്‍ ക്രൂഡ് വാങ്ങിയതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് മൊത്തം 429 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ സാധിച്ചു. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷമാണ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനായി റഷ്യ മാറുന്നത്.
സെപ്റ്റംബറില്‍ ഇന്ത്യ നടത്തിയ മൊത്തം എണ്ണ ഇറക്കുമതിയുടെ 33.4 ശതമാനവും റഷ്യയില്‍ നിന്നുള്ള വിതരണമാണെന്ന് വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം നവംബറില്‍ വിഹിതം 30.9 ശതമാനമായി കുറഞ്ഞു.
ആഗോള മാന്ദ്യം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ പോലുള്ള മറ്റ് പ്രമുഖ വിതരണക്കാരെയും അവരുടെ ഓഫറുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
ഏഴ് മാസത്തിനിടെ ആദ്യമായി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട അറബ് ലൈറ്റ് ക്രൂഡിന്റെ വില സൗദി അറേബ്യ കുറച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇറാഖും ഇന്ത്യയ്ക്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.