"ഹിംസ് ഓഫ് ഹെവൻ" സീസൺ - 4 ഡിസംബർ 29, 30 തിയതികളിൽ


തലയോലപ്പറമ്പ്: കെ.സി.വൈ.എം തലയോലപ്പറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29, 30 തിയതികളിൽ "ഹിംസ് ഓഫ് ഹെവൻ" എന്ന പേരിൽ മെഗാ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ഡിസംബർ 29 ന് വൈകിട്ട് കേരളത്തിലെ പ്രശസ്തമായ ടീമിൻ്റെ മ്യൂസിക്കൽ ബാൻ്റോടെയാണ് പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. 

30 ന് നടത്തുന്ന അഖില കേരള കരോൾ ഗാന മത്സരത്തിന് കേരളത്തിലെ പ്രശസ്തരായ 25 ഓളം ടീമുകൾ രജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ആകെ സമ്മാനത്തുക ഒരു ലക്ഷം രൂപയോളം വരുന്ന മത്സരത്തിൻ്റെ രജിസ്ട്രേഷനുള്ള അവസാന തിയതി ഡിസംബർ 26 ആണ്. 

കണ്ണിനും കാതിനും ഇമ്പമേകുന്ന പരിപാടികൾക്കു പുറമേ, നാവിന് രുചികരമായ ഭക്ഷണ വിഭവങ്ങൾ ലഭിക്കുന്ന വിവിധ ഫുഡ് കൗണ്ടറുകളും ക്രിസ്തുമസ് കാർണിവലിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26