വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും മോശപ്പെട്ട മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.  
മതന്യൂനപക്ഷങ്ങള്‍ക്കും അവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ക്കും എതിരെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചത്.
വിദേശത്തുള്ള ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരെ നിശബ്ദരാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപകാല ശ്രമങ്ങള്‍ മത സ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചൂണ്ടിക്കാട്ടി. 
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ച് സംഘടനയുടെ നിയമകാര്യ വിഭാഗം  മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യം മതപരമായ വിവേചനത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്നും അത് തികച്ചും ഭയപ്പെടുത്തുന്ന ഒന്നാണെന്നും യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍മാനായ റാബി എബ്രഹാം കൂപ്പറും വ്യക്തമാക്കിയിരുന്നു. 
മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന വിദേശത്തുള്ള മാധ്യമ പ്രവര്‍ത്തകരെയും  ലക്ഷ്യം വയ്ക്കാനും ഭീഷണിപ്പെടുത്താനും ഇന്ത്യന്‍ അധികാരികള്‍ സ്‌പൈ വെയറുകളും ഓണ്‍ലൈന്‍ ഉപദ്രവ പ്രചാരണങ്ങളും ഉപയോഗിച്ചതായി കമ്മീഷന്‍ വെളിപ്പെടുത്തയിരുന്നു. 
മത പീഡനത്തിന്റെ സൂചനകള്‍ 'അഗാധമായ അസ്വസ്ഥതയുളവാക്കുന്നതാണെന്നും രാജ്യത്തിനകത്തും പുറത്തും മത ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ സംരക്ഷകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യയുടെ ശ്രമം ഏറി വരുന്നതായും യു.എസ്.സി.ഐ.ആര്‍.എഫ് കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്നെക്ക്  പറഞ്ഞു.
1998 ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ട്  പ്രകാരമാണ് യു.എസ്.സി.ഐ.ആര്‍.എഫ്  രൂപീകൃതമായത്. വിദേശ രാജ്യങ്ങളില്‍ മത സ്വാതന്ത്ര്യത്തിനോ, വിശ്വാസത്തിനോ ഉള്ള സാര്‍വത്രിക അവകാശം നിരീക്ഷിക്കുക എന്നതാണ്  സംഘടനയുടെ  ലക്ഷ്യം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.