പണത്തിന്റെ 36 ശതമാനവും വരുന്നത് അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
മുംബൈ: പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധനവ്. 12.3 ശതമാനം വളര്‍ച്ചയെന്നാണ് ലോക ബാങ്കിന്റെ അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
2023 ല്‍ ആകെ 12,500 കോടി ഡോളര്‍ ( 10.38 ലക്ഷം കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യയിലേക്കെത്തുമെന്നാണ് അനുമാനം. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ (ജി.ഡി.പി) 3.4 ശതമാനം വരുന്ന തുകയാണിത്. 2022ല്‍ ആകെ 11,122 കോടി ഡോളറാണ് ഇത്തരത്തില്‍ പ്രവാസികള്‍ രാജ്യത്തേക്കയച്ചത്. അതായത്, ഏകദേശം ഒമ്പതുലക്ഷം കോടിയിലധികം രൂപ.
2023 ല്‍ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ മുമ്പ് കണക്കാക്കിയിരുന്നതിലും 1,400 കോടി ഡോളറിന്റെയെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് ലോക ബാങ്കിന്റെ പുതിയ കുടിയേറ്റ-വികസന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം വരുന്ന രാജ്യവും ഇന്ത്യയാണ്. രണ്ടാമതുള്ള മെക്സിക്കോയിലേക്ക് 6,700 കോടി ഡോളറും (5.57 ലക്ഷം കോടി രൂപ) മൂന്നാമതുള്ള ചൈനയിലേക്ക് 5,000 കോടി ഡോളറു (4.16 ലക്ഷം കോടി രൂപ) മാണ് എത്തുന്നത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ 66 ശതമാനവും ഇന്ത്യയിലേക്കാണെത്തുന്നത്. കഴിഞ്ഞ വര്‍ഷമിത് 63 ശതമാനം വരെയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയിലേക്കുള്ള എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ 78.5 ശതമാനം വര്‍ധനയുണ്ട്.
2013 ല്‍ 7038 കോടി ഡോളര്‍ മാത്രമായിരുന്നു പ്രവാസി നിക്ഷേപം. 2022 ല്‍ ഇത് ആദ്യമായി 10,000 കോടി ഡോളര്‍ പിന്നിട്ടു. ഇന്ത്യയിലേക്ക് പ്രവാസികളയക്കുന്ന പണത്തിന്റെ 36 ശതമാനവും വരുന്നത് അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്.
യു.എ.ഇ ഉള്‍പ്പെട്ട ജി.സി.സി രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. 18 ശതമാനം. 2023 ഫെബ്രുവരിയില്‍ ഇന്ത്യയും യു.എ.ഇ.യും പ്രാദേശിക കറന്‍സികള്‍ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനുണ്ടാക്കിയ കരാര്‍ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപം ഉയരാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2024 ലും ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്ക് ശക്തമായി തുടരുമെന്നും ലോക ബാങ്ക് വിലയിരുത്തുന്നുണ്ട്. വളര്‍ച്ച എട്ട് ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് ഏകദേശം 11.23 ലക്ഷം കോടി രൂപ ഇന്ത്യയിലേക്കെത്തുമെന്നും പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.