തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് അവതരണ പ്രസംഗം ആരംഭിച്ചു.
ഏപ്രില്‍ മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി വര്‍ധിപ്പിച്ചു. റബറിന്റെ തറവില കിലോയ്ക്ക് 170 രൂപയായും നെല്ലിന് 28 രൂപയായും ഉയര്‍ത്തി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും.
പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണ് പ്രസംഗം ആരംഭിച്ചത്. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു പ്രസംഗം. ഈ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.
പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. രാവിലെ ഒമ്പതിനു തന്നെ ധനമന്ത്രിയുടെ ബജറ്റവതരണ പ്രസംഗം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.