കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷല്‍ അല്‍ സബാഹ് അധികാരമേറ്റു

കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷല്‍ അല്‍ സബാഹ് അധികാരമേറ്റു

കുവൈറ്റ് സിറ്റി: കുവെെറ്റിന്റെ പുതിയ അമീർ ഷെയ്ഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ന് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുവെെറ്റിൽ ഇന്ന് രാവിലെ ആരംഭിച്ച സഭാ സമ്മേളനത്തിൽ ആണ് ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സത്യപ്രതിജ്ഞ ചെയ്തത്. കുവൈറ്റിലെ 17ാമത്തെ അമീറായാണ് ഇദേഹം സത്യപ്രതിജ്ഞ ചെയ്തത്.

കിരീടാവകാശിയുടെ പദവികൾ ആണ് മിഷല്‍ അല്‍ സബാഹ് നിലവിൽ വഹിച്ചു വന്നിരുന്നത്. മിഷല്‍ അല്‍ അഹമ്മദ് അൽ ജാബിർ അസ്സബാഹ്ലിനെ മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ നിര്യാണത്തിന് ശേഷം ആണ് മന്ത്രിസഭ അടുത്ത അമീർ ആയി മിഷല്‍ അല്‍ സബാഹിനെ പ്രഖ്യാപിച്ചത്.

പ്രത്യേക സമ്മേളനം വിളിച്ച് ആയിരുന്നു സത്യപ്രതി‍ജ്ഞ ചെയ്തത്. പ്രത്യേക ക്ഷണം സ്പീക്കർ അഹമ്മദ് അൽ സദൂൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുതിയ അമീറാണ് ഇനി കിരീടാവകാശിയെ നിയമിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.