പ്രധാന സാക്ഷി നിയമപരമായി അന്ധൻ; ചിക്കാഗോയിൽ തടവ് പുള്ളി 12 വർഷത്തിന് ശേഷം ജയിൽ മോചിനതാനായി

പ്രധാന സാക്ഷി നിയമപരമായി അന്ധൻ; ചിക്കാഗോയിൽ തടവ് പുള്ളി  12 വർഷത്തിന് ശേഷം ജയിൽ മോചിനതാനായി

ചിക്കാ​ഗോ: പ്രധാന സാക്ഷി നിയമപരമായി അന്ധനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചിക്കാഗോ പൗരനെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. 12 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന ഡാരിയൻ ഹാരിസ് ശിക്ഷാവിധി ഒഴിവാക്കിയതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ജയിൽ മോചിതനായത്.

ജയിൽ മോചനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് ഹാരിസ് പറഞ്ഞു. പന്ത്രണ്ടര വർഷം എനിക്ക് നഷ്ടമായി, ജയിൽ വാസം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

2011ൽ റോണ്ടൽ മൂറിനെ ഗ്യാസ് സ്റ്റേഷനിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലാകുമ്പോൾ ഹാരിസിന് 18 വയസായിരുന്നു പ്രായം. 2014-ൽ ഹൈസ്‌കൂൾ ബിരുദ ദാനത്തിന് തൊട്ട് മുമ്പ് അദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി 76 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.

മൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഏക തെളിവ് ഒരു കാറിൽ നിന്ന് ഒരാൾ ഇറങ്ങി ഓടുകയും തുടർന്ന് വെടിയുതിർക്കുകയും ചെയ്യുന്ന ഒരു വീഡിയോ ദൃശ്യമായിരുന്നു. പ്രധാന സാക്ഷിയായ ഡെക്‌സ്റ്റർ സഫോൾഡ് മുൻ ക്രിമിനൽ റെക്കോർഡ് ഇല്ലാത്ത ഹാരിസിനു മേൽ കുറ്റം ചുമത്തുകയായിരുന്നു. സഫോൾഡ് നിയമപരമായി അന്ധനാണെന്ന് ഹാരിസ് കണ്ടെത്തിയതിനെ തുടർന്നാണ് ഹാരിസിന് അനുകൂലമായ വിധ വന്നത്.

നീതി നടപ്പാക്കുന്നത് അന്ധമായിട്ടാവാം എന്നാൽ സാക്ഷി അന്ധനായാരിക്കാൻ പാടില്ല, അങ്ങനെയല്ല നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കേണ്ടതെന്നും ഹാരിസിന്റെ അഭിഭാഷകൻ ലോറൻ മിയേഴ്‌സ്‌കോ-മുള്ളർ പറഞ്ഞു. 2019 ൽ തനിക്ക് ഗ്ലോക്കോമ ഉണ്ടെന്നും താൻ അന്ധനാണെന്നും സഫോൾഡ് ഒരു അഭിമുഖത്തിനിടെ സ്ഥിരീകരിച്ചിരുന്നു. ആ വീഡിയോയും കേസിൽ നിർണായകമായി. മകന്റെ മോചനം എക്കാലത്തെയും മികച്ച ക്രിസ്മസ് സമ്മാനമാണെന്ന് അമ്മ നകേഷ ഹാരിസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.