ദുബായ്: മനോരോഗികളുടെ സംരക്ഷണത്തിന് പുതിയ ഫെഡറൽ നിയമം പുറപ്പെടുവിച്ച് യു.എ.ഇ സർക്കാർ. മാനസികാരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ രീതികൾ അടിസ്ഥാനമാക്കിയുള്ള നിയമം, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും മികച്ച ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കുന്നതുമാണ്.
നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് ജയിൽശിക്ഷയും 50,000 മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴയും നിശ്ചയിച്ചിട്ടുണ്ട്. മനോരോഗികളുമായി ഇടപഴകുന്ന ഓരോ കക്ഷികളും പാലിക്കേണ്ട നിയന്ത്രണങ്ങൾ കൃത്യപ്പെടുത്താനും മികച്ച നിലവാരത്തിൽ ആരോഗ്യ സംരക്ഷണം നൽകാനുമാണ് നിയമം ലക്ഷ്യമിടുന്നത്.
കൂടാതെ, മനോരോഗിയുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും അവരുടെ സാമൂഹിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നിയമം മുൻഗണന നൽകുന്നുണ്ട്. വിവിധ മാനസികാവസ്ഥകൾ കുടുംബങ്ങളിലും സമൂഹത്തിലും വരുത്തുന്ന അപകടകരമായ സാഹചര്യങ്ങൾ ഗണ്യമായി കുറക്കാനും ഇത് ലക്ഷ്യമിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.