ന്യൂഡല്‍ഹി: സഞ്ജയ് കുമാര്‍ സിങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ഗാമിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ അടുത്ത സഹായിയായ സിങിന് 40 വോട്ടുകള്‍ ലഭിച്ചു.
മുന്‍ ഇന്ത്യന്‍ ഗുസ്തി താരം അനിത ഷിയോറന് ഏഴ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഗുസ്തി താരവും ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മോഹന്‍ യാദവ് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ബജ്റങ് പുനിയയും സാക്ഷി മാലിക്കും ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെ സന്ദര്‍ശിച്ചിരുന്നു. സുതാര്യമായ ഒരു തിരഞ്ഞെടുപ്പ് നടക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ഇവര്‍ മന്ത്രിയെ കണ്ടത്.
തിരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പക്രീയ പൂര്‍ത്തിയായതിനാല്‍ ഇനിയൊരു തടസം നിലനില്‍ക്കില്ലെന്നത് ഗുസ്തി താരങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസം തന്നെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.