ഡിസംബര്‍ 31നകം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നടപടി; മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

ഡിസംബര്‍ 31നകം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നടപടി; മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

അബുദാബി: അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഡിസംബര്‍ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓര്‍മിപ്പിച്ച് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഒരു സ്വദേശിയുടെ കുറവിന് ഒരു വര്‍ഷത്തേക്ക് 84,000 ദിര്‍ഹം (19 ലക്ഷം രൂപ) എന്ന തോതിലാണ് പിഴ ഈടാക്കുക. സമയപരിധി അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.

സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നിശ്ചിത ഘട്ടങ്ങള്‍ മന്ത്രാലയം നേരത്തേ നിശ്ചയിച്ചുനല്‍കിയിരുന്നു. 2022ലെ നിയമപ്രകാരം അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2023ല്‍ രണ്ടു ശതമാനം സ്വദേശികളെയാണ് ജോലിക്ക് എടുക്കേണ്ടത്. ഈ ലക്ഷ്യവും രണ്ട് ഘട്ടമായി വിഭജിച്ചിരുന്നു. ആദ്യ ആറു മാസത്തിനുള്ളില്‍ ഒരു ശതമാനവും ശേഷിക്കുന്ന ആറു മാസത്തിനുള്ളില്‍ ഒരു ശതമാവുമാണ് സ്വദേശിവത്കരണം.

ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 2024 ജനുവരി മുതലാണ് പിഴ ചുമത്തുക. ഇതുവരെയും ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്ത കമ്പനികള്‍ക്ക് 'നാഫിസ്' പ്ലാറ്റ്‌ഫോം വഴി യോഗ്യരായ യുഎഇ പൗരന്മാരെ കണ്ടെത്തി നിയമിക്കാം. വ്യാജമായി ജോലിക്കാരെ പേ റോളില്‍ ചേര്‍ക്കുന്നത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സ്വദേശിവത്കരണ നിയമം ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.