ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ യാദവ് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് താരം തന്റെ തീരുമാനം വൈകാരികമായി അറിയിച്ചത്. കണ്ണീരോടെ സാക്ഷി തന്റെ ഷൂസ് വാര്‍ത്താ സമ്മേളനത്തിനിടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. റിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവാണ് സാക്ഷി മാലിക്.
ലൈംഗികാരോപണത്തിന് വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ കുടുംബത്തെയും അടുത്ത സഹായികളെയും അംഗീകരിക്കില്ലെന്ന് കായിക മന്ത്രാലയം ഗുസ്തിക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ സാക്ഷി മാലിക് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗുസ്തി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച സഞ്ജയ് സിങ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ വലംകൈയാണെന്ന് സാക്ഷി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഞ്ജയ് സിങ് മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.