തിരുവനന്തപുരം: യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല. ഇന്നുവരെ താന്‍ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കൈയിലുള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
യുഎഇ ദിന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തി. തനിക്ക് ആരും ഫോണ്‍ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്കെന്ന പേരില്‍ മറ്റാര്‍ക്കെങ്കിലും ഫോണ്‍ വാങ്ങി കൊടുത്തിട്ടുണ്ടാകാം. ഈ വെളിപ്പെടുത്തലില്‍ ഗൂഡാലോചന ഉണ്ടോയെന്ന് അറിയില്ല. രമേശ് ചെന്നിത്തല പ്രതികരിച്ചു.
സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്കിയ കാര്യം പറയുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ലൈഫ് മിഷന് ഫ്ളാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷന് ആയി നല്‍കിയെന്ന് സന്തോഷ് ഈപ്പന് ഹര്‍ജിയില്‍ പറയുന്നു. 3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്ബത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നല്കി.
ചെന്നിത്തല അടക്കമുള്ളവര്‍ക്ക് നല്കാന് അഞ്ച് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന് ഹര്‍ജിയില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഫോണ്‍ പ്രതിപക്ഷ നേതാവിന് കൈമാറിയത്. പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. നവംബര്‍ 29 നാണ് കൊച്ചിയിലെ ഷോപ്പിംഗ് സെന്ററില്‍ നിന്ന് ഫോണ്‍ വാങ്ങിയത്.
സ്വപ്നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോണ്‍ നല്‍കിയതെന്നും ഇതിന്റെ ബില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ സന്തോഷ് ഈപ്പന് വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.