തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി. 50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി എന്നിവയും നല്‍കും.  ഇതുവരെ 5.5 കോടി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. 
ലൈഫ് മിഷനിലൂടെ ഈ വര്‍ഷം 40,000 പട്ടികജാതിക്കാര്‍ക്കും 12,000 പട്ടിക വര്‍ഗക്കാര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും. ഇതിനായി 2080 കോടി ചെലവിടും. പട്ടികജാതി - വര്‍ഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി മാറ്റിവെച്ചു. 508 കോടി പേര്‍ക്കാണ് ഗുണം കിട്ടുക.
     ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ക്കായി 600 കോടി രൂപ ചെലവിടും. ദരിരദരുടെ വീട്ടിലെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റും. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിനായി 31 കോടി രൂപ വകയിരുത്തി.
      പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ബജറ്റില്‍ പരിഗണന. യാനങ്ങള്‍ വാങ്ങാന്‍ വായ്പയും മണ്ണെണ്ണ സബ്സിഡിയും കടലാക്രമണത്തില്‍ നിന്നുള്ള സംരക്ഷണയ്ക്കായി കടല്‍ഭിത്തി സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ പ്രഖ്യാപനത്തിലുണ്ട്.    ആഴക്കടല്‍ മത്സ്യ ബന്ധനത്തിനായി 25 ശതമാനം സബ്സീഡിയില്‍ 100 യാനങ്ങള്‍ക്ക് വായ്പ നല്‍കും.
 മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനായി മാറ്റാന്‍ പ്രത്യേക സാമ്പത്തീക സഹായം. ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കും. ഓണ്‍ലൈന്‍ വ്യാപാരത്തിനായി ഇ ഓട്ടോ വാങ്ങാന്‍ മത്സ്യ ഫെഡിന് 10 കോടി വകയിരുത്തി.    മത്സ്യമേഖലയില്‍ 2021 - 22 ല്‍ 1500 കോടി ചെലവഴിക്കും. 250 കോടി വാര്‍ഷിക പദ്ധതിയില്‍ നിന്നായി വിലയിരുത്തും. 
കടല്‍ഭിത്തി സ്ഥാപിക്കാന്‍ 150 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമായി 150 കോടി എന്നിങ്ങനെ 686 കോടി ചെലവഴിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.