അമേരിക്കയിലെ മിഷൻ ലീഗ് ദേശീയ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു

അമേരിക്കയിലെ മിഷൻ ലീഗ് ദേശീയ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: ക്രിസ്തുമസ് ആഘോഷങ്ങൾ വാണിജ്യവത്കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള ആഘോഷങ്ങൾ സർവ്വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ യഥാർത്ഥ കാരണങ്ങളിലേക്ക്‌ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് എന്ന സംഘടന. ഇതിനായി ചിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി ഈ വർഷവും "ഗ്ലോറിയ ഇൻ എസ്‌സിൽസിസ്" എന്ന പേരിൽ ഒരു പുൽക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്.

കുടുംബാംഗങ്ങളെല്ലാവരും ഒന്ന് ചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ വീഡിയോ എടുത്ത് രൂപത സമിതിക്ക് അയക്കുവാനുമാണ് നിർദേശം. ഏറ്റവും നന്നായി പുൽക്കൂട് നിർമ്മിച്ച കുടുംബങ്ങൾക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നൽകുന്നുണ്ട്.

ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനന തിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്‌തുത ഏവരേയും ഓർമപെടുത്തുന്നതിനു വേണ്ടിയാണ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷൻ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.