പതിവ് തെറ്റിയില്ല, ഒൻപതാം വട്ട ചർച്ചയും അലസി; ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്ന് കർഷകർ

പതിവ് തെറ്റിയില്ല, ഒൻപതാം വട്ട ചർച്ചയും അലസി; ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്ന് കർഷകർ

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറും കര്‍ഷക സംഘടനകളും നടത്തിയ ഒൻപതാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് . എന്നാല്‍ മൂന്നു നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. ഇതിന് ഒരുക്കമല്ലെന്ന സന്ദേശമാണ് സർക്കാരിനെ ചർച്ചയിൽ പ്രതിനിധീകരിക്കുന്ന കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമർ,പിയൂഷ് ഗോയൽ, സോം പ്രകാശ് എന്നിവർ സ്വീകരിച്ചത്.

നിയമങ്ങള്‍ നടപ്പാക്കുന്നത്​ മരവിപ്പിക്കാനും കാര്‍ഷിക നിയമത്തെക്കുറിച്ച്‌​ പഠിക്കാന്‍ സമിതി രൂപീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടതിന്​ പിന്നാലെ നടന്ന ഒൻപതാം വട്ട ചര്‍ച്ചയിലും പ്രതീക്ഷയില്ലെന്ന് നേരത്തെ തന്ന സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. പഞ്ചാബില്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിനെതിരെ ആരംഭിച്ച എന്‍.ഐ.എ റെയ്ഡിനെതിരെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം അറിയിച്ചു .

കര്‍ണാലിലെ സംഘര്‍ഷത്തില്‍ ആയിരത്തോളം കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു. 19-ാം തീയതി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ നിരത്തിലൂടെ ട്രാക്ടർ റാലി നടത്തുമെന്ന ഭീഷണിയാണ് സമരം ചെയ്യുന്ന കർഷകർ ഉന്നയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.