ദുബായ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ല. ഇസ്രയേലുമായി ബന്ധമുള്ള കപ്പലിന് നേരെയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്രയേലിന്റെയോ, ഇസ്രയേലുമായി ബന്ധമുള്ളതോ ആയ കപ്പലുകള്‍ തങ്ങള്‍ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതര്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഹൂതികള്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം.
ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ തീരത്തുണ്ടായ ആക്രമണത്തില്‍ കപ്പലില്‍ തീപ്പിടത്തമുണ്ടായെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ലൈബീരിയയുടെ പതാകയുള്ള, ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ആംബ്രേ അറിയിച്ചു.
ഇന്ത്യയിലെ വരാവല്‍ തീരത്തു നിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പലില്‍ തീപടര്‍ന്നു. പിന്നീട് തീയണച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നന്ന് അറിയിച്ച യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.