ഡെലിവറി കമ്പനികള്‍ക്കായി ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ഡെലിവറി കമ്പനികള്‍ക്കായി ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ദുബായ്: പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറാന്‍ ഡെലിവറി കമ്പനികളെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ചു.

നിലവിലുള്ളതും ഭാവിയിലുള്ളതുമായ വാണിജ്യ ഗതാഗത സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും സിറോ എമിഷന്‍ ഗതാഗത മാര്‍ഗങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ആര്‍.ടി.എയുടെ ലൈസന്‍സിങ് ഏജന്‍സിയിലെ വാണിജ്യ ഗതാഗത പ്രവര്‍ത്തനങ്ങളുടെ ഡയറക്ടര്‍ മുഹന്നദ് ഖാലിദ് അല്‍ മുഹൈരി പറഞ്ഞു.

ഇ-ബൈക്കുകള്‍ക്കായി ദുബായിലുടനീളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇ-ബൈക്കുകളിലേക്കുള്ള മാറ്റം ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുമെന്നും അല്‍ മുഹൈരി പറഞ്ഞു.

ഹരിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡെലിവറി ബിസിനസിന്റെ തൊഴില്‍ സ്വഭാവത്തിന് അനുയോജ്യമായ പ്രോട്ടോടൈപ്പ് ഇ-ബൈക്ക് ഗവേഷണം ചെയ്യാനും വികസിപ്പിക്കാനും വ്യവസായ വിദഗ്ധരുമായി ആര്‍.ടി.എ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും അല്‍ മുഹൈരി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.