കൊച്ചി: പ്രസവ ശസ്ത്രക്രിയക്കിടെയില്‍ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷീന ഹൈക്കോടതിയിലേക്ക്. സെക്രട്ടേറിയറ്റ് പടിക്കല്‍ വരെ സമരം നടത്തിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയില്‍ കത്രിക വയറ്റിനുള്ളില്‍ മറന്നുവെച്ചതിനെ തുടര്‍ന്ന് പലതവണ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക ഉള്ളതായി വൈകിയാണ് കണ്ടെത്തിയത്.
ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിയും വന്നു. സര്‍ക്കാര്‍ കൃത്യമായ ഉറപ്പുകള്‍ നല്‍കാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
2017 നവംബര്‍ 30നായിരുന്നു ശസ്ത്രക്രിയ നടന്നത്. ഹര്‍ഷീന കോടതിയെ സമീപിക്കുമെന്നറിഞ്ഞതോടെ കേസില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
രണ്ട് ദിവസത്തിനകം പൊലീസ് കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരായ സി.കെ രമേശന്‍, എം.ഷഹന, നഴ്‌സുമാരായ എം.രഹന, കെ.ജി മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.