പ്രവാസി ലീഗൽ സെൽ മിഡിൽ - ഈസ്റ്റ് കോർഡിനേറ്ററായി ജോൺസൻ ജോർജ് ചുമതലയേറ്റു

പ്രവാസി ലീഗൽ സെൽ മിഡിൽ - ഈസ്റ്റ് കോർഡിനേറ്ററായി ജോൺസൻ ജോർജ് ചുമതലയേറ്റു

ദുബായ്: പ്രവാസി ലീഗൽ സെൽ മിഡിൽ- ഈസ്റ്റ് കോർഡിനേറ്ററായി യു എ യിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ജോൺസൻ ജോർജ് ചുമതലയേറ്റു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ആഗോളതലത്തിൽ ചാപ്റ്ററുകളുള്ള സംഘടനയുടെ മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ജോൺസൺ ജോർജിന് ചുമതല നൽകിയത്.

ഇന്ത്യൻ പ്രവാസികൾ കൂടുതലുള്ള മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസികളുടെ നിരവധിയായ പ്രശ്‌നങ്ങൾ അധികാരികളുടെ മുൻപാകെ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും ജോൺസൻ ജോർജിന്റെ നിയമനം പ്രവാസികൾക്ക് തുണയും കരുത്തുമാവുമെന്നു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ എന്നിവർ ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യൂ.എ.യിലെ ആക്ടിങ് ഇന്ത്യൻ അംബാസിഡർ എ അമർനാഥ് പറഞ്ഞിരുന്നുവെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ജോൺസൻ ജോർജ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.