താല്‍ക്കാലികമെങ്കിലും സര്‍ക്കാര്‍ ശമ്പളം വാങ്ങാം: ഇതാ കൈ നിറയെ അവസരങ്ങള്‍

താല്‍ക്കാലികമെങ്കിലും സര്‍ക്കാര്‍ ശമ്പളം വാങ്ങാം: ഇതാ കൈ നിറയെ അവസരങ്ങള്‍

നാഷണല്‍ ആയുഷ് മിഷന്റെ ഭാരതീയ ചികിത്സ വകുപ്പ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലികമായി ആയുര്‍വേദ നേഴ്സിനെ നിയമിക്കുന്നു. യോഗ്യത എ.എന്‍.എം കോഴ്സ് പാസായിരിക്കണം/ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ നേഴ്സ് കോഴ്സ് പാസായിരിക്കണം.

ഉയര്‍ന്ന പ്രായ പരിധി 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 28 ന് വൈകുന്നേരം അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ജനുവരി മൂന്നിന് രാവിലെ 11 ന് നടക്കും. ഫോണ്‍: 8113028721.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെന്റര്‍ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവര്‍ത്തനം, ജി.ആര്‍.സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്ന് മാസത്തേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസിന് താഴെയുള്ള വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി റെഗുലര്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍: 0487 2375756.

ഇ-ഹെല്‍ത്ത് പദ്ധതി: ട്രെയിനി തസ്തികയില്‍ അഭിമുഖം

കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-ഹെല്‍ത്ത് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തുന്നു.

യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ബി.സി.എ/ ബി.എസ്.സി / എം.എസ്.സി / ബിടെക് / എം.സി.എ (ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി ).
ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം / ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000 രൂപ. കാലാവധി : ആറ് മാസം.
അപേക്ഷ അയക്കേണ്ട വിലാസം: [email protected]. വിശദവിവരങ്ങള്‍ക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9495981755

പാലിയേറ്റീവ് കെയര്‍ നഴ്‌സ് നിയമനം

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സ് നിയമനം നടത്തും. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വോക്ക് ഇന്‍- ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.
യോഗ്യത: ബി.എസ്സി നഴ്സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്സിങ്, ബി.സി.സി.പി.എന്‍ അല്ലെങ്കില്‍ എ.എന്‍.എം, ബി.സി.സി.പി.എന്‍ അല്ലെങ്കില്‍ സി.സി.സി.പി.എന്‍. വിവരങ്ങള്‍ക്ക്: 0477271061

സീഡ് സുരക്ഷാ പ്രോജക്ടില്‍ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : കേരള സ്റ്റേറ്റ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്കും രണ്ട് വര്‍ഷം കൗണ്‍സിലിങില്‍ പ്രവര്‍ത്തി പരിചയ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 28 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
വിവരങ്ങള്‍ക്ക് : 7012961514, ഇമെയില്‍ : [email protected].


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.