'മുസ്ലീങ്ങള്‍ 'മെറി ക്രിസ്തുമസ്' ആശംസിച്ചാല്‍ നരകത്തില്‍ പോകും; അത് ശിര്‍ക്കാണ്': ഫത്വയുമായി വിവാദ ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്ക്

'മുസ്ലീങ്ങള്‍ 'മെറി ക്രിസ്തുമസ്' ആശംസിച്ചാല്‍ നരകത്തില്‍ പോകും;  അത് ശിര്‍ക്കാണ്': ഫത്വയുമായി വിവാദ ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്ക്

ന്യൂഡല്‍ഹി: 'മെറി ക്രിസ്തുമസ്', 'ഹാപ്പി ക്രിസ്തുമസ്' തുടങ്ങിയ ആശംസകള്‍ നേരുന്ന മുസ്ലീങ്ങള്‍ നരകത്തില്‍ പോകുമെന്ന വിചിത്ര മുന്നറിയിപ്പുമായി വിവാദ ഇസ്ലാം മത പ്രഭാഷകന്‍ സക്കീര്‍ നായിക്ക്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദേഹം മതവിദ്വേഷം പ്രചരിപ്പിച്ചിരിക്കുന്നത്.

മുസ്ലീങ്ങള്‍ ക്രിസ്തുമസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട്. അത് ശിര്‍ക്കാണ്. ദൈവപുത്രന്‍ ജനിക്കുന്നുവെന്നതിന് അനുകൂലിക്കാന്‍ ഒരു മുസ്ലീമിനും കഴിയില്ല. ഹാപ്പി ക്രിസ്തുമസ് പറയുന്നതിലൂടെ നിങ്ങള്‍ ഇസ്ലാം മതത്തെ തന്നെ അധിക്ഷേപിക്കുകയാണ്.

ഖുറാനില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. ക്രിസ്തുമസ് ആശംസിച്ചാല്‍ നരകത്തില്‍ പോകും. 'മെറി ക്രിസ്തുമസ്' എന്ന് പറയുന്നത് ഇസ്ലാമിക നയങ്ങള്‍ക്കെതിരാണ്. അതുകൊണ്ട് അത്തരം ഒരു വാക്ക് പോലും പറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സാക്കിര്‍ നായിക് പറയുന്നു.

'ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ നിങ്ങള്‍ ജഹന്നാമില്‍ (നരകം) സ്ഥാനം പണിയുന്നു. അതിനാല്‍, ഖുറാന്റെയും സുന്നത്തിന്റെയും മാര്‍ഗ നിര്‍ദേശം നിങ്ങള്‍ പിന്തുടരണം. മുസ്ലീം മതസ്ഥര്‍ ആരും തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയോ ആശംസകള്‍ നേരുകയോ ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറുകയോ ചെയ്യരുത്' - സാക്കിര്‍ നായിക്ക് നിര്‍ദേശിക്കുന്നു.

ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഒരു മുസ്ലീമും പങ്കെടുക്കരുതെന്നും ഇത്തരം ആഘോഷങ്ങള്‍ക്കെതിരെയും ആരാധനകളോടെല്ലാം ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ട് എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസിയും നേരത്തേ രംഗത്ത് വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.