പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 29 മുതൽ; കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 29  മുതൽ; കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം 29ന് ആരംഭിക്കും. ഏപ്രില്‍ എട്ട് വരെയാണ് സമ്മേളനം. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഫെബ്രുവരി 15നും മാര്‍ച്ച്‌ എട്ടിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേളനം നടക്കുന്നത്. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക. കോവിഡ് സുരക്ഷാ നടപടികളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാവും ബജറ്റ് സമ്മേളനം നടത്തുക. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്‌സഭയും രാജ്യസഭയും ചേരുക.

രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങള്‍ക്ക് സെന്‍ട്രല്‍ ഹാളിനുപുറമേ ലോക്‌സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും. കഴിഞ്ഞവര്‍ഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലാണ് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന ശീതകാല സമ്മേളനം ഒഴിവാക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.