'രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുക തന്നെ ചെയ്യും'; ആര്‍ക്കും തടയാനാകില്ലെന്ന് അമിത് ഷാ

'രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുക തന്നെ ചെയ്യും'; ആര്‍ക്കും തടയാനാകില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തിന്റെ നിയമമാണെന്നും അത് നടപ്പാക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ബംഗാള്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നത് ബിജെപിയുടെ പ്രതിബദ്ധതയാണ്. രാജ്യത്ത് ഈ നിയമം നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിലും നിയമം സംബന്ധിച്ചുമെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുകയാണ്. സിഎഎ എന്നത് ഈ രാജ്യത്തെ നിയമമാണെന്നും അത് നടപ്പാക്കുന്നത് തടയാന്‍ ഒരാള്‍ക്കും സാധിക്കി. രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവര്‍ക്കും മത ഭീകരവാദികള്‍ക്കുമെല്ലാം പൗരത്വം നല്‍കുന്നത് സിഎഎ വഴി അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

2019 ല്‍ പാസാക്കിയ നിയമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങള്‍ക്കാണ് നിയമം വഴി പൗരത്വം അനുവദിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിയമം ഗുണം ചെയ്യുമെന്നും അദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.