രാജ്യവിരുദ്ധ പ്രവര്‍ത്തനം, ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമം; മുസ്ലീം ലീഗ് ജമ്മു കാശ്മീര്‍ സംഘടനയെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം

രാജ്യവിരുദ്ധ പ്രവര്‍ത്തനം, ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമം; മുസ്ലീം ലീഗ് ജമ്മു കാശ്മീര്‍ സംഘടനയെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ജമ്മു കാശ്മീര്‍ എന്ന സംഘടനയെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നീ നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മു കാശ്മീരിനെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മസ്രത്ത് ആലം വിഭാഗത്തിനാണ് നിരോധനം.

വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗീലാനി നേതൃത്വം നല്‍കിയ ഓള്‍ ഇന്ത്യ ഹുറിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മസ്രത്ത് ആലമാണ് ഈ തീവ്രവാദി സംഘടനയ്ക്ക് നേതൃത്വം നല്‍കിയത്. ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദികളെ പിന്തുണയ്ക്കുകയും ജമ്മുവില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും സര്‍ക്കാര്‍ വെറുതെ വിടില്ല. അവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണിതെന്ന് അമിത് ഷാ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.