തൃശൂർ നഗരം ചുറ്റി ക്രിസ്തുമസ് പാപ്പാമാർ; ദൃശ്യവിരുന്നായി ബോൺ നത്താലെ

തൃശൂർ നഗരം ചുറ്റി ക്രിസ്തുമസ് പാപ്പാമാർ; ദൃശ്യവിരുന്നായി ബോൺ നത്താലെ

തൃശൂർ: തൃശൂർ അതിരൂപതയും തൃശൂർ പൗരാവലിയും സംയുക്തമായി നടത്തുന്ന ബോൺ നത്താലെക്ക് ​ഗംഭീര പ്രതികരണം. പതിനായിരത്തോളം പാപ്പമാരാണ് നഗരത്തിൽ ചുവടുവെച്ച് ഇറങ്ങിയത്. ബോൺ നത്താലെയുടെ പത്താം പതിപ്പാണ് ഇന്ന് നടക്കുന്നത്. നൂറിലേറെ ഇടവകകളിൽ നിന്നുള്ള ആളുകളാണ് പാപ്പമാരായി വേഷം കെട്ടി എത്തിയിരിക്കുന്നത്.

രാത്രി ഒമ്പത് മണിയോടെയാണ് സമാപനം. ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ മന്ത്രിമാരായ അഡ്വ. കെ രാജൻ, ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദ്ദിഖ് അലി തങ്ങൾ, ടി.എൻ പ്രതാപൻ എം പി, കെ. ബാലചന്ദ്രൻ എം എൽ എ എന്നിവർ പങ്കെടുക്കും.

2014 ലെ ബോൺ നത്താലെയ്ക്ക് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കാനായിരുന്നു. അന്ന് പരിപാടിയിൽ 18122 പാപ്പമാരെ അണിനിരത്തിയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. 13000 സാന്താക്ളോസുമാരെ അണിനിരത്തിയ നോർത്ത് അയർലൻഡിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് തകർക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.