ഇന്ത്യയിലെ ആദ്യത്തെ എയര്‍ ടാക്സി സര്‍വീസ് ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ എയര്‍ ടാക്സി സര്‍വീസ് ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ എയര്‍ ടാക്സി സര്‍വീസ് ഛണ്ഡീഗഢില്‍ ആരംഭിച്ചു. ഉഡാന്‍ ചണ്ഡീഗഢില്‍ നിന്നും ഹിസാര്‍ വരെയുള്ള ആദ്യ സര്‍വീസ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ‌ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ കീഴിലാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഛണ്ഡീഗഢില്‍ നിന്നും ഹിസാര്‍ വരെയാണ് സര്‍വീസ് ഉണ്ടായിരിക്കുക. രണ്ടാംഘട്ടത്തില്‍ ഹിസാറില്‍ നിന്നും ഡെറാഡൂണ്‍ വരെയുള്ള സര്‍വീസ് ആരംഭിക്കുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു.

ജനുവരി 18 മുതല്‍ ഹിസാര്‍-ഡെറാഡൂണ്‍ രണ്ടാംഘട്ട സര്‍വീസ് ആരംഭിക്കും.മൂന്നാംഘട്ടത്തില്‍ രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കാനാണ് പദ്ധതി.  പൈലറ്റിനെ കൂടാതെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. നാല് സീറ്റുകളാണ് എയര്‍ ടാക്സിയില്‍ ഉണ്ടായിരിക്കുക. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചാരം. പണച്ചെലവ് കുറവാണെന്നതാണ് എയര്‍ ടാക്സിയുടെ പ്രത്യേകത.

ഛണ്ഡീഗഡ് മുതല്‍ ഹിസാര്‍ വരെയുള്ള യാത്രയ്ക്ക് രണ്ടു ദിവസത്തേക്ക് 1,755 രൂപയാണ് ചാര്‍ജ്. ഇതേ ദൂരം റോഡ് മാര്‍ഗം വോള്‍വോ ബസില്‍ യാത്ര ചെയ്യണമെങ്കില്‍ 700 രൂപയാണ് ചാര്‍ജ്. വെറും 45 മിനിറ്റിനുള്ളിൽ ചണ്ഡീഗഢില്‍ നിന്നും ഹിസാറില്‍ എത്താനാകും. ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.