ഭാര്യയെ ഉപേക്ഷിച്ച മോഡി എങ്ങനെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജ ചെയ്യും?.. ചോദ്യങ്ങളുമായി ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി

 ഭാര്യയെ ഉപേക്ഷിച്ച മോഡി  എങ്ങനെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജ ചെയ്യും?.. ചോദ്യങ്ങളുമായി ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാണ്‍ പ്രതിഷ്ഠാ പൂജ നടത്തുന്നതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്ര മോഡി എങ്ങനെ ഭാര്യ സീതയെ സംരക്ഷിക്കാന്‍ ഒന്നര പതിറ്റാണ്ട് യുദ്ധം ചെയ്ത ശ്രീരാമന്റെ ക്ഷേത്രത്തില്‍ പൂജ ചെയ്യുമെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ ചോദ്യം.

'സ്വന്തം ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യയിലെ രാംലല്ല മൂര്‍ത്തിയുടെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് രാമ ഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും'- സമൂഹ മാധ്യമമായ എക്‌സിലൂടെ സ്വാമി ഉന്നയിച്ച ഈ ചോദ്യം സംഘ പരിവാര്‍ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

2014 ല്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴാണ് മോഡി തന്റെ വിവാഹത്തെക്കുറിച്ച് നാമനിര്‍ദേശ പത്രികയില്‍ ആദ്യമായി വെളിപ്പെടുത്തല്‍ നടത്തിയത്. അതിനു മുന്‍പ് ഗുജറാത്തില്‍ നിയമസഭയിലേക്ക് മത്സരിച്ച ഒരു ഘട്ടത്തിലും മോദി വിവാഹതിനാണെന്ന കാര്യം നാമനിര്‍ദേശ പട്ടികയില്‍ വെളിപ്പെടുത്തിയിരുന്നില്ല.

കൗമാരക്കാരനായ മോഡിയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്ന് അദേഹത്തിന്റെ സഹോദരന്‍ സോം ഭായി 2014 ല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 1968 ല്‍ ആണ് നരേന്ദ്ര മോഡിയുടെ വിവാഹം നടന്നത്. പിന്നീട് ഭാര്യയെ പിരിഞ്ഞ് വീടുവിട്ടിറങ്ങി.

കുറച്ചുനാള്‍ മോഡിയുടെ വീട്ടില്‍ തങ്ങിയ യശോധ ബെന്‍ പിന്നീട് പഠനം തുടരുന്നതിന് തീരുമാനിച്ചു. 1972 ല്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായതിനെ തുടര്‍ന്ന് അധ്യാപികയായി ജോലിക്ക് ചേര്‍ന്നു. 2007 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്താണ് യശോധ ബെന്നുമായുള്ള നരേന്ദ്ര മോഡിയുടെ വിവാഹത്തെക്കുറിച്ച് ആദ്യമായി ചര്‍ച്ച തുടങ്ങിയത്.

സ്വാമി അവധൂത് രാമായണി എന്ന വ്യക്തിയാണ് മോഡിയുടെ വിവാഹത്തിന്റെ കഥ ആദ്യമായി വെളിപ്പെടുത്തിയത്. എന്നാല്‍ സ്വാമി രാമായണിക്ക് വിവാഹം സംബന്ധിച്ച തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആരും ആ കഥകള്‍ വിശ്വസിച്ചില്ല.

സംഘ പരിവാര്‍ സംഘടനകളും നേതാക്കളും രാമായണിക്കെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തു. 2007 ഡിസംബര്‍ ഏഴിന് അവധൂത് രാമായണി യശോധ ബെന്നിന്റെ വീട്, ജോലി ചെയ്യുന്ന സ്‌ക്കൂള്‍ എന്നിവയുടെ വിശദ വിവരങ്ങളും വീഡിയോയും പുറത്തു വിട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.