താനെയില്‍ ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു

താനെയില്‍ ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു

മുംബൈ: താനെയിലെ ജൂതപ്പള്ളിക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധനകള്‍ നടത്തുകയാണ്. പള്ളിയിലുണ്ടായിരുന്ന മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചു.

താനെയിലെ ചരയ് മേഖലയിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സിനഗോഗിനെതിരെയാണ് ഭീഷണി ഉയര്‍ന്നത്. പരിശോധനയില്‍ സംശയകരമായ ഒന്നും തന്നെ ഇതുവരെ കണ്ടെടുത്തിട്ടില്ല. മുന്‍കരുതലുകളുടെ ഭാഗമായി ജൂതപ്പള്ളിക്ക് ചുറ്റും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

[email protected]. എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ''ജൂതപ്പള്ളിക്ക് അകത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ട്. മാരക സ്ഫോടക ശേഷിയുള്ള വസ്തുക്കള്‍ വിദഗ്ധമായി ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. അത് എത്രയും പെട്ടെന്ന് പൊട്ടിത്തെറിക്കും. നിങ്ങളെല്ലാവരും കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. ഫ്യൂമിങ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് ഞങ്ങള്‍.''- ഇതായിരുന്നു സന്ദേശം.

കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹിയിലുള്ള ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോംബ് പൊട്ടിത്തെറിച്ചുവെന്ന് അജ്ഞാതരായ ചിലര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ സ്ഫോടനം നടന്നതിന്റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.

ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.