ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു

ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു

ദുബായ്: യുഎഇയിലെ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ ) ക്ലസ്റ്റർ രണ്ടിന്റെ ആഭിമുഖ്യത്തിൽ , "ഫ്യൂച്ചറിസിംഗ് ബിസിനസ്സ്!" എന്ന പേരിൽ ഒരു ഇന്ററാക്ടീവ് ബിസിനസ് സെമിനാർ സംഘടിപ്പിച്ചു. അൽ നഹ്ദ ലാവെൻഡർ ഹോട്ടലിൽ നടന്ന സെമിനാറിൽ യുഎഇയിലെ നിരവധി മലയാളി സംരംഭകരും, ജൂബിലന്റ് തമിഴ്നാട് പ്രതിനിധികളും സംബന്ധിച്ചു.

ഇന്ററാക്ടീവ് ബിസിനസ് സെഷനിൽ ബിസിനസ് കോച്ചും, എഴുത്തുകാരനും, ബിഎൻഐ കോയമ്പത്തൂർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മുഹമ്മദ്-നാസർ സംസാരിച്ചു. ഭാവിയിൽ വിജയകരമാകാൻ ബിസിനസ്സുകൾ എങ്ങനെ തയ്യാറെടുക്കണമെന്നും പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.

ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് മുഖ്യ അതിഥിയായി പങ്കെടുത്ത പരിപാടിയിൽ ക്ലസ്റ്റർ രണ്ടിന്റെ ഹെഡ് അഡ്വ. ഹാഷിം അബൂബക്കർ അധ്യക്ഷത വഹിച്ചു. ഐപിഎയുടെ മുൻ വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ ബിസിനസ് സാധ്യതകളെയും ജൂബിലന്റ് തമിഴ്നാടിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് കോഓർഡിനേറ്റർ അരുൺ എസ്.കെ വിശദീകരിച്ചു.

ഇതിനോടനുബന്ധിച്ച് ലിൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനവും നടന്നു. ഐപിഎ ഡയറക്ടർ ബോർഡ് അംഗം കബീർ ടെലികോൺ ലോഗോയുടെ പ്രകാശനം നിർവഹിച്ചു. ലിൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഫമീബ് മുഹമ്മദ്,ഹാഷിം അബൂബക്കർ, ശബീർ അഹമ്മദ്, ജയിലാദ് അബ്ദുല്ല തുടങ്ങിയവർ സന്നിഹിതരായി.

ജൂബിലന്റ് തമിഴ്നാട് പ്രതിനിധികൾ തങ്ങളുടെ വാണിജ്യ മേഖലകൾ സദസ്സിന് പരിചയപ്പെടുത്തി. പരിപാടിയുടെ സഹകാരികൾക്ക് മൊമെന്റോ നൽകുകയും ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ഷാജി നരിക്കൊലി സ്വാഗതവും ഫിറോസ് അബ്ദുള്ള നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.