ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ധന വില കുറച്ചേക്കും; പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വരെ കുറഞ്ഞേക്കും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ധന വില കുറച്ചേക്കും;  പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വരെ കുറഞ്ഞേക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപ വരെ കുറവുണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യാന്തര വിപിണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞു നില്‍ക്കുന്നത് കൂടി കണക്കിലെടുത്താണ് പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ഇതിന് മുമ്പ് 2022 മെയ് മാസത്തില്‍ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യുട്ടി യഥാക്രമം എട്ട് രൂപയും ആറ് രൂപയും ആയി കുറച്ചിരുന്നു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്ത് ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഏപ്രില്‍, മെയ് മാസങ്ങളിലായി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ധന വില കുറച്ച് കയ്യടി നേടുകയും അതുവഴി വിലക്കറ്റയറ്റവും പിടിച്ചു നിര്‍ത്തി തിരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.