രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 743 പുതിയ കേസുകള്‍, 24 മണിക്കൂറിനിടെ ഏഴ് മരണം

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 743 പുതിയ കേസുകള്‍, 24 മണിക്കൂറിനിടെ ഏഴ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 743 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3997 സജീവ കേസുകളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് കണക്കുകള്‍ ഉയരുന്നതിനൊപ്പം അസുഖം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ മൂന്ന് പേരും കര്‍ണാടകയില്‍ രണ്ട് പേരും ഛത്തീസ്ഗഡിലും തമിഴ്നാട്ടിലും ഓരോരുത്തരുമാണ് മരിച്ചത്.

ഇതോടെ രാജ്യത്ത് 2020 മുതല്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,50,12,484 ആയി. ഇതുവരെയുള്ള മരണ സഖ്യ 5,33,358 ആയി. കഴിഞ്ഞ ദിവസം 41,797 പേരെയാണ് കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയത്. കോവിഡിനൊപ്പം അതിന്റെ വകഭേദമായ ജെഎന്‍-1 പകരുന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ മാത്രം 145 പേര്‍ക്കാണ് ജെഎന്‍-1 സ്ഥിരീകരിച്ചത്. കേരളത്തിലും ജെഎന്‍-1 സ്ഥിരീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.